Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സൗജന്യ എ.ഐ പരിശീലനം; പദ്ധതിയുമായി സംസ്ഥാന സർക്കാർ

text_fields
bookmark_border
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സൗജന്യ എ.ഐ പരിശീലനം; പദ്ധതിയുമായി സംസ്ഥാന സർക്കാർ
cancel

കൊച്ചി: തിരുവനന്തപുരം ആസ്ഥാനമായ ഐ.സി.ടി. അക്കാദമി ഓഫ് കേരളയ്ക്കാണ് പരിശീലനത്തിന്റെ ചുമതലയിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുന്നതിനായി പദ്ധതി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കൊപ്പം ഐ.ടി. കമ്പനികൾക്കും അക്കാദമിയിൽ പ്രാതിനിധ്യമുള്ള പദ്ധതി പൂർണമായും സൗജന്യമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകളിൽ അറിവും പ്രായോഗിക പരിശീലനവും നേടേണ്ടത് ഇന്നത്തെ കാലത്ത് അത്യന്താപേക്ഷിതമാണ്. കാമ്പസ് പ്ലേസ്‌മെന്റുകളിൽ കമ്പനികൾ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് വിദ്യാർഥികളെ സജ്ജമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രമുഖ തൊഴിൽദാതാക്കളുടെ അംഗീകാരമുള്ള വിവിധ ഇൻഡസ്ട്രി സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കാൻ ഇതിലൂടെ അവസരം ലഭിക്കും.

ആമസോൺ വെബ് സർവീസ്, ഗൂഗിൾ (ഫോർ ഡിവലപ്പേഴ്സ് & ഫോർ എജുക്കേഷൻ), ഇന്റൽ, ഇൻഫോസിസ് സ്പ്രിങ് ബോർഡ്, അഡോബ്, റെഡ് ഹാറ്റ്, സെയിൽസ്‌ഫോഴ്സ്, എൽ ആൻഡ് ടി എഡ്യുടെക്, മോംഗോഡിബി, സെലോനിസ് തുടങ്ങിയ മുൻനിര ആഗോള കമ്പനികളുടെ പിന്തുണയും ഔദ്യോഗിക സർട്ടിഫിക്കറ്റുകളും ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സ്വന്തമാക്കാം.

ഏറ്റവും പുതിയ എ.ഐ. ടൂളുകൾ ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനുള്ള ശില്പശാലകൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഏജന്റിക് എ.ഐ., സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ ടൂളുകളും വർക്ക്‌ സ്‌പെയ്സുകളും ഫലപ്രദമായി ഉപയോഗിക്കുന്നതിന് അധ്യാപകർക്കും പരിശീലനം നൽകും.

ആദ്യ ഘട്ടത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെയും (കുസാറ്റ്) എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെയും (കെ.ടി.യു) കീഴിലുള്ള കോളജുകളിലാണ് പരിശീലനം നൽകുന്നത്. പിന്നീട് ഈ പദ്ധതി കേരളത്തിലെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കൂടി വ്യാപിപ്പിക്കും.

ഏതെങ്കിലും കോളജിൽ നിന്നും കുറഞ്ഞത് 50 വിദ്യാർഥികൾ തയാറായാൽ ഈ പദ്ധതിക്കായി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ, ഓഫ്‌ലൈൻ (നേരിട്ടുള്ള) മാതൃകകളിൽ പരിശീലനം ലഭ്യമാകും. ഈ അക്കാദമിക് വർഷം തന്നെ പതിനായിരം കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്ത് ഉടൻ തന്നെ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Free AI Training in Higher Education: New Scheme Launched by Kerala Government
Next Story