കൈറ്റ് വിക്ടേഴ്സില്‍ സ്കൂള്‍ കലോത്സവം
text_fieldsതിരുവനന്തപുരം: കൊല്ലത്ത് നടന്ന 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൈറ്റ് വിക്ടേഴ്സില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 300 എപ്പിസോഡുകള്‍ സംപ്രേഷണം ആരംഭിക്കും. ജനുവരി 15 മുതല്‍ ദിവസവും രാത്രി എട്ടിനാണ് സംപ്രേഷണം. അര മണിക്കൂര്‍ വിവിധ ഇനങ്ങളിലെ കലാപരിപാടികളും അര മണിക്കൂര്‍ നാടകം മാത്രമായുമാണ് സംപ്രേഷണം ചെയ്യുന്നത്.
മത്സര ഇനം, വിഭാഗം, ചെസ്റ്റ് നമ്പര്‍, ലഭിച്ച ഗ്രേഡ് എന്നിവ ഉള്‍പ്പെടുത്തിയാണ് എപ്പിസോഡുകള്‍ തയാറാക്കിയിരിക്കുന്നത്. പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ 6.30 മുതല്‍. പ്രധാനപ്പെട്ട 18 വേദികളില്‍നിന്ന് 180 ഇനങ്ങളില്‍ 11285 അംഗങ്ങള്‍ പങ്കെടുത്ത കലോത്സവ പരിപാടികളാണ് ഒരു വര്‍ഷത്തേക്ക് തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്നത്.

