പി.എസ്.സി അറിയിപ്പുകൾ
text_fieldsഅഭിമുഖം
തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) - തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 660/2021) തസ്തികയിലേക്ക് ജനുവരി 20ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്ക് ഇതുസംബന്ധിച്ച് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് പ്രഫസർ (ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി) -ഒന്നാം എൻ.സി.എ- എൽ.സി/എ.ഐ (കാറ്റഗറി നമ്പർ 330/2022) തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിന് രാവിലെ 9.30നും അസിസ്റ്റന്റ് പ്രഫസർ (പ്രോസ്തോഡോണ്ടിക്സ്)- ഒന്നാം എൻ.സി.എ ധീവര (കാറ്റഗറി നമ്പർ 333/2022) തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിന് രാവിലെ 10.30നും പി.എസ്.സി ആസ്ഥാന ഓഫിസിൽവെച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്ക് ഇതുസംബന്ധിച്ച് പ്രഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ ആറ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546364).
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ-ഒന്നാം എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 171/2022) തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിന് പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്ക് ഇതു സംബന്ധിച്ച് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 128/2021) തസ്തികയിലേക്കുള്ള ആദ്യബാച്ചിന്റെ അഭിമുഖം ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന്, 23, 24 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ നടത്തും. അഭിമുഖവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് എൽ.ആർ ഒന്ന് വിഭാഗവുമായി ബന്ധപ്പെടണം.
ഡിക്റ്റേഷൻ ആൻഡ് ട്രാൻസ്ക്രിപ്ഷൻ ടെസ്റ്റ്
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 143/2020, 226/2020) തുടങ്ങിയ തസ്തികകളിലേക്ക് ജനുവരി 27ന് രാവിലെ 7.30 മുതൽ 9.05 വരെ ഡിക്റ്റേഷൻ ആൻഡ് ട്രാൻസ്ക്രിപ്ഷൻ ടെസ്റ്റ് നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യണം.

