മാധ്യമം മെഡിക്കൽ/ എൻജിനീയറിങ് എൻട്രൻസ് ഓറിയേൻറഷൻ വെബിനാര്‍
text_fieldsആലപ്പുഴ: പ്ലസ് വൺ, പ്ലസ് ടു തലത്തിൽ സയന്‍സ് പ്രധാന വിഷയമായി പഠിക്കുന്ന കുട്ടികള്‍ക്ക് മികച്ച പരിശീലനത്തിലൂടെ വിജയിക്കാൻ കഴിയുന്ന എന്‍ട്രന്‍സ് പരീക്ഷകളെക്കുറിച്ച് അറിയുന്നതിനായി സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.
മാധ്യമത്തിെൻറ ആതിഥേയത്വത്തില്‍ ആലപ്പുഴ അല്‍ഫാ അക്കാദമി സംഘടിപ്പിക്കുന്ന വെബിനാർ ജൂണ്‍ രണ്ട് ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30നാണ് നടക്കുക. വെബിനാറില്‍ കരിയര്‍ ട്രെയിനറും ആലപ്പുഴ ആല്‍ഫാ അക്കാദമി മാനേജിങ് ഡയറക്ടറുമായ റോജസ് ജോസ് വിഷയം അവതരിപ്പിക്കും.
പ്ലസ് ടു കഴിഞ്ഞാല്‍ എഴുതാനാകുന്ന 40ലധികം എന്‍ട്രന്‍സ് പരീക്ഷകള്‍, ശരിയായ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം തുടങ്ങേണ്ടതെപ്പോൾ? സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസുകളില്‍ പ്ലസ് വണ്ണിന് ഏത് തെരഞ്ഞെടുക്കണം? ഓണ്‍ലൈന്‍ പഠനത്തിെൻറ പ്രാധാന്യം തുടങ്ങിയവ വെബിനാറില്‍ വിശദീകരിക്കും. വിദ്യാർഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമുണ്ടാകുന്ന സംശയങ്ങള്‍ക്ക് വിഷയാവതാരകന് മറുപടി നല്‍കും. സൗജന്യ രജിസ്ട്രേഷന് http://madhyamam.com/webinar സന്ദര്‍ശിക്കുക. ഫോൺ:+919746729659.

