കീം അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ
text_fieldsതിരുവനന്തപുരം: ഏപ്രിൽ 23 മുതൽ 29 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ചെന്നൈ, ബംഗളൂരു, ദുബൈ എന്നിവിടങ്ങളിലും നടത്തുന്ന കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷക്ക് ഓൺലൈനായി അപേക്ഷിച്ചവർക്കുള്ള അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.inലെ ‘കാൻഡിഡേറ്റ് പോർട്ടൽ’ ലിങ്ക് വഴി ഡൗൺലോഡ് ചെയ്തെടുക്കാം. ഫോട്ടോ, ഒപ്പ്, ക്ലാസ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാത്തവരുടെയും അപേക്ഷ ഫീസിന്റെ ബാക്കി തുക ഒടുക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് പോർട്ടലിൽ ലഭ്യമാക്കിയിട്ടില്ല. അപാകം പരിഹരിക്കുന്നതിന് ഏപ്രിൽ 21 വൈകീട്ട് നാലുവരെ പോർട്ടലിൽ അവസരമുണ്ട്. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471-2332120, 2525300.

