Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ-മാറ്റ്: അഡ്മിറ്റ് കാർഡുകൾ വെബ്സൈറ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: ജൂൺ 30ന് നടത്തുന്ന എം.ബി.എ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ് സെഷൻ II 2024) ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവെച്ചിട്ടുണ്ട്. അത്തരം അപേക്ഷകർക്ക് വെബ്സൈറ്റിലൂടെ 28ന് വൈകീട്ട് അഞ്ചിന് മുമ്പ് ഓൺലൈൻ അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും.
വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് കാണുക.
Next Story

