ജെ.ഇ.ഇ മെയിൻ: പേപ്പർ 2 ഉത്തരസൂചിക പുറത്തിറക്കി
text_fieldsന്യൂഡൽഹി: നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തിയ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ ജനുവരി സെക്ഷൻ 2025, ബി ആർക്/ബി പ്ലാനിങ് പരീക്ഷകളുടെ താൽക്കാലിക ഉത്തര സൂചിക പുറത്തിറക്കി.
ഉദ്യോഗാർഥികൾക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പേപ്പർ 2എ, 2ബി എന്നിവയുടെ താൽക്കാലിക ഉത്തര സൂചികകൾ പരിശോധിക്കാം. ജെ.ഇ.ഇ മെയിൻ പേപ്പർ 2എ (ബി ആർക്), പേപ്പർ 2ബി (ബി പ്ലാനിങ്) പരീക്ഷകൾ ജനുവരി 30നാണ് നടന്നത്.
ഫെബ്രുവരി 16, രാത്രി 11.50 വരെ ഉദ്യോഗാർഥികൾക്ക് താൽക്കാലിക ഉത്തര സൂചികക്കെതിരെ എതിർപ്പുകൾ ഉന്നയിക്കാൻ അവസരമുണ്ട്. എതിർപ്പുകൾ പരിഗണിച്ചശേഷം അന്തിമ ഉത്തരസൂചിക പുറത്തിറക്കും.

