ബി.ടെക്, ഡിപ്ലോമക്കാർക്ക് അപ്രന്റിസ്ഷിപ് മേള ഏഴിന്
text_fieldsസംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലെ കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്റർ ചെന്നൈയിലെ ദക്ഷിണമേഖല അപ്രന്റിസ്ഷിപ് ട്രെയിനിങ് ബോർഡുമായി സഹകരിച്ച് മേള സംഘടിപ്പിക്കുന്നു. ജനുവരി ഏഴിന് രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ തിരുവനന്തപുരം വട്ടിയൂർക്കാവിലെ സെൻട്രൽ പോളിടെക്നിക് കോളജിലാണ് പരിപാടി. 2020, 21, 22 വർഷങ്ങളിൽ പാസായ എൻജിനീയറിങ് ബിരുദക്കാർക്കും (ബി.ഇ, ബി.ടെക്), ത്രിവത്സര ഡിപ്ലോമക്കാർക്കും പങ്കെടുക്കാം.
നേരത്തേ പരിശീലനം ലഭിച്ചവർ അർഹരല്ല. ഏഴിന് രാവിലെ എട്ടു മുതൽ 11 വരെ രജിസ്റ്റർ ചെയ്യാം. വിജ്ഞാപനം www.sdcentre.orgൽ. ഫോൺ: 0484 2556530. മെയിൽ: sdckalamassery@gmail.com. വിവിധ പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിലായി ആയിരത്തോളം അപ്രന്റിസ് ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. പരിശീലനകാലം പ്രതിമാസം ബി.ടെക്കുകാർക്ക് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും സ്റ്റൈപൻഡ് ലഭിക്കും.

