പി.എസ്.സി അറിയിപ്പുകൾ
text_fieldsപ്രമാണപരിശോധന
തിരുവനന്തപുരം: വിവിധ സർവകലാശാലകളിൽ പ്രോഗ്രാമർ (205/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് എട്ട്, ഒമ്പത്, 13 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണ പരിശോധന നടത്തും. രേഖകളെല്ലാം ഇതിനകം വെരിഫൈ ചെയ്ത് ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് പ്രമാണ പരിശോധനക്ക് ഹാജരാകാൻ നിർദേശം നൽകിയിട്ടില്ല. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. സംശയനിവാരണത്തിനായി ജി.ആർ-എട്ട് വിഭാഗവുമായി ബന്ധപ്പെടാം. ഫോൺ: 0471 2546440.
എഴുത്തുപരീക്ഷ
കേരള പബ്ലിക് സർവിസ് കമീഷനിൽ അസിസ്റ്റന്റ് (തമിഴ് അറിയാവുന്നവർ) (ർ 271/2020) തസ്തികയിലേക്ക് 13ന് രാവിലെ ഒമ്പത് മുതൽ 11.30 വരെയും (പേപ്പർ ഒന്ന്) ഉച്ചക്ക് ഒന്നുമുതൽ 1.30 വരെയും (പേപ്പർ രണ്ട്) എഴുത്തുപരീക്ഷ നടത്തും.

