നിതിന് 89ാം റാങ്ക്; മാതാപിതാക്കൾക്ക് അഭിമാനനേട്ടം
text_fieldsസിവിൽ സർവിസ് പരീക്ഷയിൽ നിതിൻ കെ. ബിജുവിന് 89 ാം റാങ്ക് ലഭിച്ചതിൽ മാതാപിതാക്കൾക്ക് അഭിമാനനേട്ടം. മല്ലപ്പള്ളി കല്ലൂപ്പാറ കുറ്റിക്കണ്ടത്തിൽ വീട്ടിൽ ബിജു ഈപ്പെൻറയും സുജ ബിജുവിെൻറയും മകനാണ് നിതിൻ. മക്കളുടെ പഠനസൗകര്യാർഥം സ്വന്തം നാടുവിട്ട് ഈ കുടുംബം കഴിഞ്ഞ എട്ട് വർഷമായി ബംഗളൂരുവിലാണ് താമസം.
ഐ.എ.എസുകാരനാവുകയെന്ന് മകെൻറ ആഗ്രഹം സാധിച്ചുകൊടുക്കാൻ സൗകര്യം ഒരുക്കുകയായിരുന്നു ഈ മാതാപിതാക്കൾ.
എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ തിരുവല്ല സെൻറ് മേരിസ് െറസിഡൻസി സ്കൂളിൽ പഠിച്ച നിതിൻ ആറ് മുതൽ പ്ലസ്ടു വരെ വെച്ചൂച്ചിറ നവോദയ സ്കൂളിലാണ് പഠിച്ചത്. ബംഗളൂരു ആർ.എൻ.എസ്.ഐ.ടിയിൽനിന്ന് ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ബിരുദം നേടി.
തുടർന്നാണ് സിവിൽ സർവിസ് ശ്രമം ആരംഭിച്ചത്. സഹോദരി നീതു റബേക്ക ബിജു ബംഗളൂരുവിൽ എൻജിനീയറിങ് ബിരുദ വിദ്യാർഥിയാണ്.

