Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഡിക്കല്‍ പി.ജി പ്രവേശപരീക്ഷ: ഡോ. കിരണ്‍ ജോര്‍ജ് കോശിക്ക് ഒന്നാംറാങ്ക്
text_fieldsbookmark_border
തിരുവനന്തപുരം: 2016-17 വര്‍ഷത്തേക്ക് മെഡിക്കല്‍ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കുറവന്‍കോണം ടി.സി 4/25591/1ല്‍ ഡോ. കിരണ്‍ ജോര്‍ജ് കോശിക്കാണ് ഒന്നാം റാങ്ക്. യോഗ്യത നേടിയ ജനറല്‍ വിഭാഗത്തില്‍ അപേക്ഷിച്ചവരുടെ താല്‍ക്കാലിക റാങ്ക് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ്, സര്‍വിസ് വിഭാഗത്തില്‍ അപേക്ഷിച്ചവരുടെ താല്‍ക്കാലിക ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലിസ്റ്റുകളും വിശദമായ വിജ്ഞാപനങ്ങളും പ്രവേശപരീക്ഷാകമീഷണറുടെ www.cee-kerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
പരാതികള്‍ ഉണ്ടെങ്കില്‍ മാര്‍ച്ച് എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രവേശപരീക്ഷാകമീഷണറുടെ ഓഫിസില്‍ സമര്‍പ്പിക്കണം.
ഡോ. കിരണ്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ജോര്‍ജ് കോശിയുടെയും മേരി ഐപ്പിന്‍െറയും മകനാണ്.
Next Story
.jpg)