Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബേക്കിങ് ഇനി എളുപ്പം; പ്ലാനറ്ററി മിക്‌സറുമായി പാരമൗണ്ട്

text_fields
bookmark_border
ബേക്കിങ് ഇനി എളുപ്പം; പ്ലാനറ്ററി മിക്‌സറുമായി പാരമൗണ്ട്
cancel

ഗുണമേന്മയുള്ള ഭക്ഷ്യ നിർമാണ ഉപകരണങ്ങളുടെ വിതരണത്തിൽ മുൻനിരക്കാരായ പാരമൗണ്ട് ഉപഭോക്താക്കൾക്കായി പ്ലാനറ്ററി മിക്‌സർ അവതരിപ്പിക്കുന്നു. ബേക്കിങ് ആവശ്യങ്ങൾക്ക് ഉൾപ്പെടെ വീട്ടമ്മമാർക്കടക്കം ഏറെ പ്രയോനപ്പെടുന്ന ഉപകരണമാണിത്. പിസ്സ, ബ്രെഡ്, ബിസ്‌ക്കറ്റ് പോലുള്ള ഭക്ഷ്യോൽപ്പന്നങ്ങളുടെ നിർമാണത്തിന് ഇത് ഉപയോഗിക്കാം. ഈടുനിൽക്കുമെന്നതും കേടുവരാതിരിക്കാനുള്ള സ്റ്റീൽ കേസിങ്ങും പ്ലാനറ്ററി മിക്‌സറിന്റെ പ്രത്യേകതയാണ്. ബേക്കറികൾ, കഫേകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ ജോലികൾ പ്ലാനറ്ററി മിക്‌സർ എളുപ്പമാക്കും. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്കും തീർച്ചയായും ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഉപകരണമാണിത്. കൂടുതൽ വിവരങ്ങൾക്കായി +971 800 5525, +968 98989538, +974 3042 0011, +973 3567 1188, +91 81130 42220 ഈ നമ്പറുകളിൽ ബന്ധപ്പെടുകയോ www.paramountme.com വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.

കൊമേഴ്‌സ്യൽ കിച്ചൺ , ബേക്കറി , ലോൻട്രി, സൂപ്പർമാർക്കറ്റ്, ചില്ലർ ഉപകരണങ്ങൾ എന്നിവയുടെ വിശാലമായ സ്റ്റോക്കും, ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്യാവുന്ന സ്റ്റീൽ ഫർണിച്ചറുകളും പാരമൗണ്ടിൽ ലഭ്യമാണ്. വിൽപ്പനക്ക് ശേഷവും ഉപഭോക്താവിന് ആവശ്യമായ സേവനം ഉറപ്പുവരുത്തുക പാരമൗണ്ടിന്റെ മുൻഗണനയിലുള്ളതാണ്. സേവനത്തിലെ കൃത്യതയും വിശ്വാസ്യതയും മികവും നിലനിർത്തി ഉപോഭോക്തൃ സംതൃപ്തി ഉയർത്താൻ ആവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നുമുണ്ട്. ഫാക്ടറി പരിശീലനം ലഭിച്ച സർട്ടിഫൈഡ് ടെക്‌നീഷ്യൻമാർ, ഉടനടിയുള്ള റിപ്പയർ സേവനങ്ങൾ എന്നിവ പ്രത്യേകതകളാണ്. ഉപകരണങ്ങൾ ദീർഘകാലത്തേക്ക് നിലനിർത്തുന്നതിന് ആവശ്യമായ വിദഗ്ധ പരിചരണവും ഉറപ്പുവരുത്തുന്നുണ്ട്. ഉപഭോക്താവിന്റെ പരാതികൾക്ക് ദ്രുത ഗതിയിലുള്ള പരിഹാരമുണ്ടാകുമെന്നും അധികൃതർ വിശദമാക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - paramount introduces planitary Mixer
Next Story