Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ വില കുതിക്കുന്നു; അരിക്കും ധാന്യങ്ങൾക്കും വില കൂടി

text_fields
bookmark_border
സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ വില കുതിക്കുന്നു;  അരിക്കും ധാന്യങ്ങൾക്കും വില കൂടി
cancel

കോഴിക്കോട്: കാലാവസ്ഥ വ്യതിയാനവും 'എൽ നിനോ' പ്രതിഭാസവും കാരണം കാർഷിക ഉൽപാദനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. അരി, പരിപ്പുവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവക്ക് വൻ വിലവർധനവാണ് പൊതുവിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഉൽപാദനം സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നതിനാൽ വില ഉടൻ കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.

പഞ്ചസാര, വറ്റൽ മുളക്, തുവര പരിപ്പ് എന്നിവക്ക് കിലോയ്ക്ക് 20 രൂപ വരെ വർധിച്ചിട്ടുണ്ട്. പൊന്നി അരിക്ക് ഒരു മാസത്തിനിടെ 14 രൂപ കൂടി കിലോക്ക് 73 രൂപയിലെത്തി. കുറുവാ അരി, ബിരിയാണി അരികളായ കൈമ, കോല എന്നിവക്കും വില കൂടിയിട്ടുണ്ട്. കടലക്ക് കിലോ10 രൂപ കൂടി. ഉഴുന്നിന് എട്ട് രൂപയും വൻ പയറിന് 14 രൂപയും കൂടി. ചെറുപയറിനും വര്‍ധനയുണ്ട്.

കേരളത്തിലേക്ക് പ്രധാനമായും അരിയടക്കമുള്ള ധാന്യങ്ങൾ എത്തുന്ന മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കടുത്ത വരൾച്ചയും പ്രകൃതിവിപത്തുകളും കാരണം കൃഷി നശിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. പശ്ചിമേഷ്യയിലെ സംഘർഷവും കാലാവസ്ഥയിലുണ്ടാകുന്ന ​മാറ്റവും വരും ദിവസങ്ങളിൽ വില ഇനിയും വർധിക്കാൻ കാരണമാകും എന്ന് വ്യാപാരികൾ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story