Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; വില അഞ്ച് മാസത്തെ ഉയർന്ന നിരക്കിൽ

text_fields
bookmark_border
ക്രൂഡ് ഓയിൽ വില കുതിക്കുന്നു; വില അഞ്ച് മാസത്തെ ഉയർന്ന നിരക്കിൽ
cancel

ന്യൂഡൽഹി: ഹുർമുസ് കടലിടുക്കിൽ ഇറാന്റെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ആശങ്കക്കിടെ ക്രൂഡോയിൽ വില കുതിക്കുന്നു. ചൊവ്വാഴ്ച ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 110 ഡോളറിനടുത്തെത്തി. ആഗോള ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിനടുത്താണ് വ്യാപാരം നടത്തുന്നത്.

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 21 സെന്റ് അഥവാ 0.20 ശതമാനം ഉയർന്ന് 109.76 ഡോളറിലെത്തി. അതേസമയം, നവംബർ മാസത്തെ ഡെലിവറിക്കായുള്ള യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യൂ.ടി.ഐ) ക്രൂഡ് ഫ്യൂച്ചേഴ്‌സ് 0.11 ശതമാനം വർധിച്ച് 104 ഡോളറിലേക്ക് ഉയർന്നു. മുൻ സെഷനിൽ ബ്രെന്റ് ക്രൂഡ് വില 110.70 ഡോളർ വരെ എത്തിയിരുന്നു. മെയ് 20ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

അതേസമയം, യെമനിലെ ഒരു സൈനിക പരിശീലന ക്യാമ്പിൽ ഹൂതികളുടെ ആക്രമണവും സൗദി ഊർജ്ജ, വിമാനത്താവള, സൈനിക കേന്ദ്രങ്ങളിൽ വീണ്ടും ആക്രമണങ്ങൾ ഉണ്ടായതും എണ്ണ വിലയിൽ പ്രതിഫലിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ യു.എസ് - ഇറാൻ യുദ്ധം വ്യാപിക്കുകയും റഷ്യ - ഉക്രൈൻ യുദ്ധം രൂക്ഷമാകുകയും ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്തതോടെ ബ്രെന്റ് എണ്ണവില ഈ വർഷം ഏകദേശം 80 ശതമാനാണ് കുതിച്ച് ഉയർന്നത്.

എന്നാൽ, ഗൾഫ് മേഖലയിലെ ക്രൂഡ് കയറ്റുമതി വർധിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധത്തിന് മുമ്പുള്ള നിലവാരത്തിന്റെ ഏകദേശം 80 ശതമാനം വരെ കയറ്റുമതി പുനസ്ഥാപിക്കാൻ സാധിച്ചതായി യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി. പക്ഷേ, സംസ്കരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഇപ്പോഴും പരിമിതമായി തുടരുകയാണ്.

ഇറാഖിൽ എണ്ണക്കടത്ത് ഈ മാസം കയറ്റുമതി പ്രതിദിനം 3.4 ദശലക്ഷം ബാരൽ കവിഞ്ഞതായി രാജ്യത്തിന്റെ എണ്ണമന്ത്രി അറിയിച്ചു. പ്രാദേശിക ബെഞ്ച്മാർക്കുകളിൽ ഒപെക് അംഗമായ ഇറാഖ് വൻ ഇളവുകൾ പ്രഖ്യാപിച്ചതോടെ കയറ്റുമതി സംഘർഷാവസ്ഥയ്ക്ക് മുമ്പുള്ള നിലവാരത്തോട് അടുത്തിരിക്കുകയാണ്.

അതേസമയം, മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുകയാണെങ്കിൽ എണ്ണ വില ബാരലിന് 120 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ, കയറ്റുമതി സാധാരണ നിലയിലായാൽ വില ബാരലിന് 80 ഡോളറിലേക്ക് താഴാനും ഇടയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Crude Oil Prices At Five-Month High; Brent Oil Near $110 A Barrel
Next Story