Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകന്റെ വിവാഹ നിശ്ചയചടങ്ങിൽ ഫ്ലാഷ് മൊബുമായി മുകേഷ് അംബാനി -വിഡിയോ

text_fields
bookmark_border
മകന്റെ വിവാഹ നിശ്ചയചടങ്ങിൽ ഫ്ലാഷ് മൊബുമായി മുകേഷ് അംബാനി -വിഡിയോ
cancel

മുംബൈ: കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയും വ്യവസായി വീരൻ മെർച്ചന്റ് മകൾ രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. പരമ്പരാഗതമായ രീതിയിൽ മുകേഷ് അംബാനിയുടെ വീടായ ആന്റിലയിലായിരുന്നു ചടങ്ങുകൾ. വിവാഹത്തിനിടെ മുകേഷ് അംബാനിയും കുടുംബവും അവതരിപ്പിച്ച ഡാൻസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മകൻ ആകാശ് അംബാനിയും ഭാര്യ ശ്ലോക മേത്തയും മകൾ ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലുമാണ് ഡാൻസിൽ പ​​ങ്കെടുത്തത്. ഹം ആപ്കേ ഹേ എന്ന ചിത്രത്തിലെ പാട്ടിനാണ് ഇവർ ചുവടുവെച്ചത്. പാട്ടിലെ വരികൾ വധുവരൻമാരുടെ പേരുകൾവെച്ച് മാറ്റുകയും ചെയ്തിരുന്നു.

2019ലാണ് അംബാനി കുടുംബം ആനന്ദും രാധികയും വിവാഹിതരാവുമെന്ന് അറിയിച്ചത്. വിവാഹ നിശ്ചയചടങ്ങൾ സ്വർണ്ണ നിറത്തിലുള്ള ലെഹങ്കയിലാണ് രാധിക മെർച്ചന്റ് എത്തിയതെങ്കിൽ നീല നിറമുള്ള വസ്ത്രത്തിലായിരുന്നു ആനന്ദ് അംബാനി എത്തിയത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nita, Mukesh Ambani Lead Family Flash Mob At Son's Engagement
Next Story