കൊച്ചി കപ്പൽശാല മിസൈൽ വാഹക കപ്പലുകൾ നിർമിക്കും
text_fieldsകൊച്ചി: 9805 കോടി ചെലവിൽ ആറ് പുതുതലമുറ മിസൈൽ വാഹക കപ്പലുകൾ (എൻ.ജി.എം.വി) നിർമിക്കാൻ കൊച്ചിൻ ഷിപ്യാർഡും നാവികസേനയും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. 2027 മാർച്ച് മുതൽ കപ്പലുകൾ സേനക്ക് നൽകി തുടങ്ങും.
സ്റ്റെൽത്ത്, ഹൈസ്പീഡ്, ആക്രമണശേഷി എന്നിവ ഉൾക്കൊള്ളുന്ന യുദ്ധക്കപ്പലുകളായിരിക്കും എൻ.ജി.എം.വികൾ. ശത്രു യുദ്ധക്കപ്പലുകൾ, കച്ചവട സ്ഥാപനങ്ങൾ, കരലക്ഷ്യങ്ങൾ എന്നിവക്കെതിരെ ആക്രമണശേഷി നൽകാനും കപ്പലുകൾക്കാകും.
പ്രാദേശിക നാവിക പ്രതിരോധ പ്രവർത്തനത്തിനും കപ്പലുകൾ ഉപയോഗിക്കാമെന്ന് ഷിപ്യാർഡ് സി.എം.ഡി മധു എസ്.നായർ പറഞ്ഞു. ഇതുകൂടാതെ, നാവികസേനക്കായി എട്ട് ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളും ഷിപ്യാർഡ് നിർമിക്കുന്നുണ്ട്. ഈ കപ്പലുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും സി.എം.ഡി പറഞ്ഞു.

