കെ.കെ.ആർ ജിയോയിൽ 11,367 കോടി നിക്ഷേപിക്കും
text_fieldsമുംബൈ: യു.എസിലെ സ്വകാര്യ നിക്ഷേപക സ്ഥാപനമായ കെ.കെ.ആർ 11,367 കോടി റിലയൻസ് ജിയോയിൽ നിക്ഷേപിക്കും. കഴിഞ്ഞ നാലാഴ്ചക്കിടയിലെ ജിയോയിലെ അഞ്ചാമത്തെ നിക്ഷേപമാണിത്. ഇതോടെ ജിയോയിലെ ആകെ നിക്ഷേപം 78,562 കോടിയായി ഉയർന്നു. കെ.കെ.ആറിെൻറ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപം കൂടിയാണിത്.
പുതിയ ഇടപാടിലൂടെ ജിയോയുടെ ഓഹരി മൂല്യം 4.91 ലക്ഷം കോടിയായും കമ്പനിമൂല്യം 5.61 ലക്ഷം കോടിയായും ഉയർന്നു. 2.32 ശതമാനം ഓഹരികളാണ് കെ.കെ.ആർ വാങ്ങുക. ജിയോയുടെ 9.99 ശതമാനം ഓഹരികൾ വാങ്ങി ഫേസ്ബുക്കാണ് കമ്പനിയിലെ നിക്ഷേപത്തിന് തുടക്കമിട്ടത്. 43,574 കോടി രൂപയാണ് ഫേസ്ബുക്ക് ജിയോയിലിറക്കിയത്.
ടെക് കമ്പനിയായ സിൽവർ ലേക്ക് 5,665.75 കോടി രൂപയാണ് ജിയോയിൽ നിക്ഷേപിച്ചത്. മെയ് എട്ടിന് യു.എസ് ഇക്വുറ്റി സ്ഥാപനമായ വിസ്റ്റ 11,367 കോടിയും മെയ് 17 ജനറൽ അറ്റ്ലാറ്റിക് 6,598 കോടിയും നിക്ഷേപിച്ചു.
