Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ധനവില വർധനക്കിടെ റിഫൈനറിയിൽ വൻ വികസനവുമായി റിലയൻസ്​

text_fields
bookmark_border
reliance-industries
cancel

മുംബൈ: രാജ്യത്ത്​ ഇന്ധനവിലയിൽ വൻ വർധനവ്​ ഉണ്ടാകുന്നതിനിടെ റിലയൻസ്​ റിഫൈനറികളിൽ നവീകരണത്തിന്​ ഒരുങ്ങുന്നു. 2030ഒാടെ റിഫൈനറിയുടെ എണ്ണസംസ്​കരണത്തി​​െൻറ ശേഷി 40 ശതമാനം വർധിപ്പിക്കാനാണ്​ ​ റിലയൻസി​​െൻറ പദ്ധതി. ഗുജറാത്തിലെ ജാംനഗറിലെ റിഫൈനറിയുടെ ശേഷി 30 മില്യൺ ടണ്ണിൽ നിന്ന്​ 100 മില്യൺ ടണ്ണാക്കി വർധിപ്പിക്കാനാണ്​ റിലയൻസി​​െൻറ പദ്ധതി.

അതേ സമയം റിലയൻസി​​െൻറ പദ്ധതിയെ വിമർശിച്ച്​ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്​. രാജ്യം 2030ഒാടെ  ഇലക്​ട്രിക്​ വാഹനങ്ങളിലേക്ക്​ മാറാൻ ഒരുങ്ങു​േമ്പാൾ റിഫൈനറിയുടെ വികസനം വഴി റിലയൻസിന്​ എന്ത്​ നേട്ടമാണ്​ ഉണ്ടാവുകയെന്നതാണ്​ ഇവർ ചോദിക്കുന്നത്​.

റിഫൈനറിയുടെ വികസനം സംബന്ധിച്ച വാർത്തകളോട്​ ഒൗദ്യോഗികമായി പ്രതികരിക്കാൻ റിലയൻസ്​ തയാറായിട്ടില്ല. വരും വർഷങ്ങളിൽ പെട്രോളിയം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ്​ റിലയൻസി​​െൻറ കണക്കുകൂട്ടൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Reliance Industries plans major expansion at its Jamnagar oil refinery complex-Business news
Next Story