അംബാനിയോട് നേരിട്ടേറ്റുമുട്ടാൻ ഗൂഗ്ളെത്തുമോ ?
text_fieldsമുംബൈ: ഇന്ത്യൻ ടെലികോം രംഗത്ത് നിക്ഷേപം നടത്താൻ ടെക് ഭീമനായ ഗൂഗ്ൾ എത്തുന്നതായി റിപ്പോർട്ട്. കടം മൂലം പ്രതിസന്ധിയിലായ വോഡഫോൺ-ഐഡിയയിൽ ഗൂഗ്ളിെൻറ ഉടമസ്ഥതയിലുള്ള ആൽഫബെറ്റ് നിക്ഷേപം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫിനാൻഷ്യൽ ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. അഞ്ച് ശതമാനം ഓഹരി വാങ്ങാനുള്ള നീക്കമാണ് ഗൂഗ്ൾ നടത്തുന്നത്.
ജിയോയിൽ ഓഹരി വാങ്ങാൻ ഗൂഗ്ളും ആൽഫബെറ്റും ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഫേസ്ബുക്കിനായിരുന്നു നറുക്ക് വീണത്. വോഡഫോൺ-ഐഡിയയിൽ നിക്ഷേപിക്കുന്നതിലൂടെ അതിവേഗം വളരുന്ന ഇന്ത്യൻ ടെലികോം വിപണിയിൽ ഫേസ്ബുക്കിനോടും ജിയോയോടും നേരിട്ടേറ്റുമുട്ടാമെന്നാണ് ഗൂഗ്ളിെൻറ കണക്കുകൂട്ടൽ.
അതേസമയം വാർത്തയോട് പ്രതികരിക്കാൻ തയാറല്ലെന്ന് വോഡഫോൺ അറിയിച്ചു. ഗൂഗ്ളും ഇതുവരെ ഇതുമായി ബന്ധപ്പെട്ട പ്രതികരണം അറിയിച്ചിട്ടില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി വൻ നിേക്ഷപമാണ് റിലയൻസിെൻറ ഉടമസ്ഥതയിലുള്ള ജിയോയിൽ നടക്കുന്നത്. 10 ബില്യൺ ഡോളർ ഇതുവരെ ജിയോയിൽ വിവിധ കമ്പനികൾ നിക്ഷേപിച്ചിട്ടുണ്ട്.
