സ്വർണ വില 40,000 തൊടുമോ ?
text_fieldsമുംബൈ: ആഗോള സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ആശങ്കകൾക്കിടെ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമെന ്ന് പ്രവചനം. ദീപാവലിക്ക് മുന്നോടിയായി 10 ഗ്രാം സ്വർണത്തിൻെറ വില 40,000 രൂപയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. യു. എസ്-ചൈന വ്യാപാര യുദ്ധം നില നിൽക്കുന്നത് അന്താരാഷ്ട്ര രംഗത്ത് സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.
2008ലെ പ്രതിസന്ധിക്ക് സമാനമായി 2019ലും യു.എസ് സമ്പദ്വ്യവസ്ഥയിൽ പ്രതിസന്ധിയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. യു.എസിൽ ഹൃസ്വകാല ബോണ്ടുകളുടെ പലിശ നിരക്കുകൾ ദീർഘകാല ബോണ്ടുകളേക്കാൾ ഉയർന്നാണ് നിൽക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് മുന്നോടിയായാണ് ഈ പ്രതിഭാസം ഉണ്ടാവുന്നതെന്നാണ് വിലയിരുത്തൽ. ഇതിന് പുറമേ അമേരിക്കയിലെ ജി.ഡി.പിയിലെ കുറവും ആശങ്കയാവുന്നുണ്ട്.
യുറോപ്പിലെ പ്രധാന സമ്പദ്വ്യവസ്ഥയായ ജർമ്മനിയിൽ നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ബ്രക്സിറ്റ് മൂലം പ്രതിസന്ധിയിലായ ബ്രിട്ടനിലെ സമ്പദ്വ്യവസ്ഥയുടെ സ്ഥിതിയും മെച്ചമല്ല. ഇതെല്ലാം സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.
