Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫെവികോളിന് വില കൂട്ടി പീഡിലൈറ്റ്: ഈ വർഷം ഇത് മൂന്നാം തവണ

text_fields
bookmark_border
ഫെവികോളിന് വില കൂട്ടി പീഡിലൈറ്റ്: ഈ വർഷം ഇത് മൂന്നാം തവണ
cancel

അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം നേരിടുന്ന സമ്മർദ്ദത്തെ തുടർന്ന് ഫെവികോൾ ഉൽപ്പന്നങ്ങളുടെ വില കിലോഗ്രാമിന് 5 രൂപ വർധിപ്പിച്ച് പീഡിലൈറ്റ് ഇൻഡസ്ട്രീസ്. ഫെവികോൾ മോയിസ്റ്റ് റെസിസ്റ്റന്‍റ്, ഫെവികോൾ സിന്തറ്റിക് റെസിൻ അഡെസീവ്, ഫെവികോൾ മറൈൻ, ഫെവികോൾ പ്രോബോണ്ട് തുടങ്ങിയ വിവിധ ഫെവികോൾ ഉൽപ്പന്നങ്ങൾക്ക് പുതിയ വിലവർധന ബാധകമാണ്.

ഈ വർഷം ഇത് മൂന്നാം തവണയാണ് കമ്പനി വില വർധിപ്പിക്കുന്നത്. മെയ്-ജൂൺ മാസങ്ങളിൽ കിലോഗ്രാമിന് 10 രൂപയും, ജൂലൈയിൽ കിലോഗ്രാമിന് 26 രൂപയും പീഡിലൈറ്റ് വർധിപ്പിച്ചിരുന്നു. പിന്നീട് ആഗസ്റ്റിൽ കിലോഗ്രാമിന് 10 രൂപയുടെ ഇളവ് നൽകിയ ശേഷമാണ് ഇപ്പോൾ ഒക്ടോബറിൽ വീണ്ടും വില കൂട്ടിയിരിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധിയാണ് വില വർധവിന് കാരണം.

അസംസ്കൃത വസ്തുക്കളുടെ വില 40-50% വർധിച്ചു

ക്രൂഡ് ഓയിൽ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെയും വിനൈൽ അസറ്റേറ്റ് മോണോമറിന്റെയും വില ഉയർന്നതാണ് നിർമാണച്ചെലവ് കൂടാൻ കാരണം. ഫെവികോൾ പോലുള്ള പശകളിൽ ഉപയോഗിക്കുന്ന പോളിവിനൈൽ അസറ്റേറ്റ് എന്ന പോളിമർ നിർമിക്കാൻ ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുവാണ് വി.എ.എം. വി.എ.എം വിലയിലുണ്ടാകുന്ന വർധനവ് പശ നിർമാതാക്കളുടെ ചെലവ് ഗണ്യമായി ഉയർത്തുന്നു.

മധ്യേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണം. ഇത് വിവിധ വ്യവസായ മേഖലകളിലും വലിയ സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. പീഡിലൈറ്റ് ഇൻഡസ്ട്രീസിന്റെ ഏറ്റവും പ്രധാനപ്പെട്ട ബ്രാൻഡുകളിൽ ഒന്നാണ് ഫെവികോൾ. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ ഏകദേശം 40% വരുന്നത് ഇതിൽ നിന്നാണ്. കൂടാതെ, ഉയർന്ന ലാഭവിഹിതമുള്ള ഒന്നുകൂടിയാണിത് (ഏകദേശം 24%).

നിർമാണച്ചെലവ് കൂടുമ്പോൾ കമ്പനിയുടെ വരുമാനത്തെയും ലാഭക്ഷമതയെയും ബാധിക്കാതിരിക്കാൻ ഫെവികോൾ പോർട്ട്ഫോളിയോയിലെ വിലനിർണയ തീരുമാനങ്ങൾ വളരെ നിർണ്ണായകമാണ്. വിലക്കയറ്റത്തിൽ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മധ്യേഷ്യയിലെ സംഘർഷത്തിന്റെ ആഘാതം ചൂണ്ടിക്കാട്ടി, ജൂൺ പാദത്തിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ഏകദേശം 12% വിലവർധന നടപ്പിലാക്കിയിരുന്നതായി കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fevicol price hike
Next Story