Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അംബാനിയാണ് ഇന്ത്യയിലെ യഥാർഥ ബോസ്, പ്രിയ പ്രധാനമന്ത്രി അംബാനി’: സ്റ്റാർലിങ്ക് വൈകുന്നതിൽ രൂക്ഷവിമർശനവുമായി ഇലോൺ മസ്ക്

text_fields
bookmark_border
അംബാനിയാണ് ഇന്ത്യയിലെ യഥാർഥ ബോസ്, പ്രിയ പ്രധാനമന്ത്രി അംബാനി’: സ്റ്റാർലിങ്ക് വൈകുന്നതിൽ രൂക്ഷവിമർശനവുമായി ഇലോൺ മസ്ക്
cancel

ന്യൂഡൽഹി: സാറ്റലൈറ്റ് കമ്യൂണിക്കേഷൻ കമ്പനിയായ സ്റ്റാർലിങ്കിന്‍റെ ഇന്ത്യയിലെ പ്രവർത്തനം വൈകുന്നതിൽ കേന്ദ്ര സർക്കാറിനും മുകേഷ് അംബാനിക്കുമെതിരെ ഇലോൺ മസ്ക് വീണ്ടും രൂക്ഷവിമർശനവുമായി രംഗത്തെത്ത്. എക്സിലെ പോസ്റ്റിൽ മസ്ക് ഇങ്ങനെ കുറിച്ചു: “പ്രിയ പ്രധാനമന്ത്രി അംബാനി, നിങ്ങളാണ് ഇന്ത്യയിലെ യഥാർഥ ബോസ് എന്ന് മനസിലാക്കാൻ കഴിയാത്തതിൽ എന്റെ ക്ഷമാപണം സ്വീകരിക്കുക. മഹത്തായ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്യുന്ന നിങ്ങളുടെ കുത്തകാവകാശം നിലനിർത്താൻ തന്നെയാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. എങ്കിലും സ്റ്റാർലിങ്കിനെ മത്സരിക്കാൻ അനുവദിക്കുന്നത് നിങ്ങൾ പരിഗണിക്കുമോ?”

ഇന്ത്യയിലെ പല പ്രദേശങ്ങളിലും ഇപ്പോഴും ഇൻ്റർനെറ്റ് സൗകര്യമില്ലാത്തത് കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവസരങ്ങളും ചെറുകിട വ്യവസായങ്ങൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ വിൽക്കാനുള്ള അവസരങ്ങളും നിഷേധിക്കുന്നുവെന്നും സ്റ്റാർലിങ്കിന് അവരുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും മസ്ക് കുറിച്ചു. മറ്റ് എല്ലാ ആശയവിനിമയ സംവിധാനങ്ങളും പരാജയപ്പെടുമ്പോൾ, ലോകമെമ്പാടുമുള്ള പ്രകൃതിദുരന്തങ്ങളിൽ ജീവൻ രക്ഷിക്കാൻ സ്റ്റാർലിങ്ക് അത്യന്താപേക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ സ്റ്റാർലിങ്കിനെ അനുവദിക്കുന്നത് ഇന്ത്യയിലുടനീളമുള്ള സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും രക്ഷിക്കാൻ സഹായിക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു.

ചില സമ്പന്ന പ്രഭുക്കന്മാർ രാജ്യത്ത് സ്റ്റാർലിങ്കിനെ തടയുകയാണെന്നും ഇന്ത്യയിലെ ജനങ്ങളോട് ചെയ്യുന്ന കുറ്റകൃത്യമാണെന്നും മസ്ക് നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ആപ്ലിക്കേഷനുകൾ ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുരക്ഷാ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സാറ്റലൈറ്റ് സേവനങ്ങൾക്കായുള്ള രാജ്യത്തെ നിയന്ത്രണ ചട്ടക്കൂട് നിഷ്പക്ഷവും വിവേചനരഹിതവുമാണെന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ലൈസൻസ് വ്യവസ്ഥകൾ പ്രകാരം, സേവനങ്ങൾ ഉപയോക്താക്കളുടെയും അവരുടെ ഡാറ്റയുടെയും സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് തെളിയിക്കാൻ അത്തരം ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഈ പ്രക്രിയയുടെ ഭാഗമായുള്ള സുരക്ഷാ വിലയിരുത്തൽ ലൈസൻസുള്ള മൂന്ന് സ്ഥാപനങ്ങളിലും നിലവിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം പറഞ്ഞു. ലൈസൻസുള്ള ഒരു സ്ഥാപനത്തിന്റെ സുരക്ഷാ പരിശോധന പൂർത്തിയാകുമ്പോൾ, അവർക്ക് സ്‌പെക്‌ട്രം അനുവദിക്കുന്നതിനുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കാവുന്നതാണ്. നിലവിൽ, മൂന്ന് സ്ഥാപനങ്ങളും ഒരേ നിയന്ത്രണ ഘട്ടത്തിലാണ് ഉള്ളത്. അതിനാൽ, ഈ ചട്ടക്കൂടോ അതിന്റെ നടത്തിപ്പോ അനീതിയാണെന്നോ വിവേചനപരമാണെന്നോ ഉള്ള വാദങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

രാജ്യത്ത് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സേവനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് ലൈസൻസും മറ്റ് നിയമപരമായ അംഗീകാരങ്ങളും നേടിയ ഓപ്പറേറ്റർമാരിൽ സ്റ്റാർലിങ്കും ഉൾപ്പെടുന്നു. ഭാരതിയുടെ പിന്തുണയുള്ള 'യൂട്ടൽസാറ്റ് വൺവെബ്', ജിയോ പ്ലാറ്റ്‌ഫോംസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ 'ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്' എന്നിവയാണ് ലൈസൻസ് ലഭിച്ച മറ്റ് സ്ഥാപനങ്ങൾ. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള 'ആമസോൺ ലിയോ'യും ലൈസൻസിനായി മത്സരരംഗത്തുണ്ട്.

കഴിഞ്ഞ ജൂലൈയിൽ, ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽ നിന്ന് സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് കൂട്ടായ്മയ്ക്ക് ആവശ്യമായ തന്ത്രപ്രധാന അനുമതി ലഭിച്ചിരുന്നു. ഇത് സേവനം ആരംഭിക്കുന്നതിന് മുൻപ് ലഭിക്കേണ്ട അവസാന നിയന്ത്രണ അംഗീകാരമായി വ്യവസായ പ്രമുഖർ കണക്കാക്കിയിരുന്നു. റിലയൻസ് ജിയോ ഇന്ത്യയിൽ ഒരു സ്വന്തം ലോ എർത്ത് സാറ്റലൈറ്റ് ശൃംഖല നിർമിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സ്റ്റാർലിങ്കിന്റെ അന്തിമ സുരക്ഷാ അനുമതി വൈകുന്നത്. ഏകദേശം 10 മുതൽ 15 ബില്യൺ ഡോളർ ചെലവിൽ 1,600–1,650 ഉപഗ്രഹങ്ങൾ അടങ്ങുന്ന ശൃംഖലയാണ് ജിയോ ലക്ഷ്യമിടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - elon musk criticize ambani on delay in starlink permission in india
Next Story