Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേടിഎം വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചിട്ടില്ലെന്ന് ഇ.ഡി കണ്ടെത്തിയെന്ന് റിപ്പോർട്ട്

text_fields
bookmark_border
പേടിഎം വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചിട്ടില്ലെന്ന് ഇ.ഡി കണ്ടെത്തിയെന്ന് റിപ്പോർട്ട്
cancel

ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചിട്ടില്ലെന്ന് ഇ.ഡി കണ്ടെത്തിയെന്ന് റിപ്പോർട്ട്. നിയമത്തിന്റെ ലംഘനം പേടിഎം നടത്തിയിട്ടില്ലെന്ന് ഇ.ഡി കണ്ടെത്തിയെന്നാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.

ഈ മാസം ആദ്യം പേടിഎമ്മിനെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണമാണ് ഇക്കാര്യത്തിൽ നടക്കുന്നതെന്ന സൂചകളും പുറത്തുവന്നിരുന്നു. റിസർവ് ബാങ്കിൽ നിന്ന് ഉൾപ്പടെ കൂടുതൽ വിവരങ്ങൾ ലഭിച്ചതിന് ശേഷം മാത്രം ഇക്കാര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേററ് തുടർ നടപടി സ്വീകരിക്കുവെന്നായിരുന്നു വാർത്തകൾ. എന്നാൽ, വാർത്തകളോട് എൻഫോഴ്സ്മെന്റ് ഡയറക്ട​റേറ്റോ പേടിഎമ്മോ പ്രതികരിച്ചിരുന്നില്ല.

പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക് ഉത്തരവിറക്കിയിരുന്നു. പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്‍റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ലെന്നുമൊക്കെ ആർ.ബി.ഐ നിർദേശത്തിൽ പറയുന്നുണ്ട്.

ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പേ​ടി​എം പേ​യ്മെ​ന്റ്സ് ബാ​ങ്കി​നെ​തി​രാ​യ ന​ട​പ​ടി സ്വീകരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ED reportedly found that Paytm did not violate foreign exchange rules
Next Story