Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.ടി.എമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് പുതിയ നിയമങ്ങളുമായി എസ്.ബി.ഐ
text_fieldsbookmark_border
ന്യൂഡൽഹി: എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് പുതിയ നിയമങ്ങളുമായി എസ്.ബി.ഐ. 10,000 രൂപയോ അതിന് മുകളിലോ പണം പിൻവലിക്കുേമ്പാൾ ഒ.ടി.പി നൽകണമെന്നാണ് പുതിയ വ്യവസ്ഥ. ഡെബിറ്റ് കാർഡ് പിൻ നമ്പറിനൊപ്പം ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി കൂടി നൽകിയാൽ മാത്രമേ പണം പിൻവലിക്കാൻ സാധിക്കു.
ഉപഭോക്താക്കളുടെ സുരക്ഷക്കായി രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെ രാജ്യത്തെ എ.ടി.എമ്മുകളിൽ ഈ സംവിധാനം നടപ്പാക്കിയിരുന്നു. ജനുവരി ഒന്ന് മുതൽ നടപ്പാക്കിയ സംവിധാനം മുഴുവൻ സമയത്തേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് എസ്.ബി.ഐ.
പുതിയ സംവിധാനത്തിലൂടെ എ.ടി.എം കാർഡ് തട്ടിപ്പുകൾ കുറയുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. എസ്.ബി.ഐ എ.ടി.എമ്മുകളിൽ മാത്രമാണ് പുതിയ സംവിധാനം ലഭ്യമാകുകയെന്നും ബാങ്കധികൃതർ അറിയിച്ചിട്ടുണ്ട്.
Next Story

