എസ്.ബി.െഎയുമായി ചേർന്ന് റിലയൻസ് പേയ്മെൻറ് ബാങ്ക്
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.െഎയുമായി ചേർന്ന് റിലയൻസ് പേയ്മെൻറ് ബാങ്കിന് തുടക്കം കുറിക്കുന്നു. റിലയൻസിെൻറ മൊബൈൽ വിഭാഗമായ ജിയോക്ക് കീഴിലാവും പേയ്മെൻറ് ബാങ്ക് ആരംഭിക്കുക. ഇതിനുള്ള അനുമതി കഴിഞ്ഞദിവസം റിസർവ് ബാങ്ക് റിലയൻസിന് നൽകി.
പേയ്മെൻറ് ബാങ്കിൽ 70 ശതമാനം ഒാഹരികൾ റിലയൻസിനും 30 ശതമാനം എസ്.ബി.െഎക്കും ആയിരിക്കും. ഭാരതി എയർടെല്ലാണ് രാജ്യത്ത് ആദ്യമായി പേയ്മെൻറ് ബാങ്ക് സേവനം ആരംഭിച്ചത്. ഫിൻകോ, ആദിത്യ ബിർള, പേടിഎം തുടങ്ങിയ കമ്പനികളും പേയ്മെൻറ് ബാങ്ക് സേവനത്തിനായി റിസർവ് ബാങ്കിൽ അപേക്ഷ നൽകിയിരുന്നു.
നിക്ഷേപങ്ങൾക്ക് വാണിജ്യ ബാങ്കുകളേക്കാൾ കൂടുതൽ പലിശ നൽകുന്ന സംവിധാനമാണ് പേയ്മെൻറ് ബാങ്കുകൾ. മിനിമം ബാലൻസ് നിബന്ധനയില്ലാതെ പേയ്മെൻറ് ബാങ്കിൽ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. ഒരു ലക്ഷം രൂപ വരെയാണ് പേയ്മെൻറ് ബാങ്കിൽ നിക്ഷേപിക്കാൻ സാധിക്കുക.
