Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പേടിഎം, എയര്‍ടെല്‍ ഉപഭോക്താക്കൾ ശ്രദ്ധിക്കുക; പേമെൻറ് ബാങ്കുകളിൽ വൻ പരിഷ്കാരം
text_fieldsbookmark_border
മുംബൈ: പേമെൻറ് ബാങ്കുകളിൽ വ്യക്തികൾക്ക് സൂക്ഷിക്കാവുന്ന പരമാവധി ബാലൻസ് രണ്ടുലക്ഷമായി റിസർവ് ബാങ്ക് ഉയർത്തി. ഇതുവരെ ഒരു ലക്ഷമായിരുന്നു പരമാവധി സൂക്ഷിക്കാവുന്ന ബാലൻസ്.
റിസർവ് ബാങ്കിെൻറ ധന നയസമിതി യോഗത്തിനുശേഷം ഗവർണർ ശക്തികാന്ത ദാസ് ആണ് തീരുമാനം അറിയിച്ചത്. ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും താൽപര്യം പരിഗണിച്ചാണ് നടപടി.
രാജ്യത്ത് അരഡസനോളം പേമെൻറ് ബാങ്കുകളാണ് പ്രവർത്തിക്കുന്നത്. പേടിഎം, ഇന്ത്യ പോസ്റ്റ്, എയര്‍ടെല്‍, ഫിനോ, ജിയോ തുടങ്ങിയവയാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പേമെൻറ്സ് ബാങ്കുകൾ.
Next Story

