ബാങ്ക് ലയനത്തിനെതിരെ 27ന് പണിമുടക്ക്
text_fieldsതൃശൂർ: ബാങ്ക് ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് എംേപ്ലായീസ് അ സോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും സംയുക്തമായി ഈമാസം 27ന് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനംചെയ്തു.
10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് ആറു ബാങ്കുകൾ പൂട്ടാനുള്ള നീക്കം അവസാനിപ്പിക്കുക, ഐ.ഡി.ബി.ഐ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, ബാങ്കിങ് രംഗത്തെ പിന്തിരിപ്പൻ പരിഷ്കരണങ്ങൾ അവസാനിപ്പിക്കുക, വൻ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക, നിക്ഷേപകർക്ക് പലിശനിരക്ക് ഉയർത്തുക, സർവിസ് നിരക്കുകൾ കുറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കെന്ന് എ.ഐ.ബി.ഇ.എ സംസ്ഥാന ജന. സെക്രട്ടറി സി.ഡി. ജോസണും എ.ഐ.ബി.ഒ.എ സംസ്ഥാന ജന. സെക്രട്ടറി എം.ഡി. ഗോപിനാഥും അറിയിച്ചു.
