Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒക്ടോബർ 19ന് ബാങ്കുകൾ പ്രവർത്തിക്കുമോ? നവരാത്രിയുടെ ബാങ്ക് അവധികൾ അറിയാം

text_fields
bookmark_border
ഒക്ടോബർ 19ന് ബാങ്കുകൾ പ്രവർത്തിക്കുമോ? നവരാത്രിയുടെ ബാങ്ക് അവധികൾ അറിയാം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസമാണ് അവധി ലഭിക്കുന്നത്. ഈ നാല് ദിവസങ്ങളിലും ബാങ്കുകൾക്ക് അവധിയായിരിക്കുമോ എന്നാണ് ആശങ്ക.സംസ്ഥാന സർക്കാർ നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് പ്രകാരമാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ 19നും ബാങ്കുകൾ അടഞ്ഞ് കിടക്കും.

അതായത് സംസ്ഥാനത്ത് ഒക്ടോബർ 18 മുതൽ തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല. ഒക്ടോബർ 21 വരെയുള്ള തീയതികളിലാണ് സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധി ലഭിക്കുന്നത്. ഒക്ടോബർ 18 ഞായറാഴ്ച‌യായതിനാലാണ് ബാങ്കുകൾക്ക് ആദ്യ അവധി ലഭിക്കുന്നത്. 19-ന് പൂജയോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ പൊതുഅവധിയും തുടർന്ന് ഒക്ടോബർ 20ന് മഹാനവമിയും കാരണം ബാങ്ക് ശാഖകൾ പ്രവർത്തിക്കില്ല.

വിജയദശമിയായതിനാൽ ഒക്ടോബർ 21നും നേരത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ശനിയാഴ്ചത്തെ പ്രവൃത്തി ദിനത്തിന് ശേഷം അടയ്ക്കുന്ന ബാങ്കുകൾ ഈ നാല് ദിവസത്തെ അവധി കഴിഞ്ഞ് വ്യാഴാഴ്‌ച മാത്രമായിരിക്കും വീണ്ടും തുറന്ന് പ്രവർത്തിക്കുക.

ഒക്ടോബർ 19ന് കേരളത്തിന് പുറമെ മറ്റ് 12 സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ. ബി. ഐ) അവധിക്കാല കലണ്ടർ പ്രകാരം മുൻ നിശ്ചയിച്ചതാണ് ഈ അവധികൾ.

അതേസമയം, മഹാനവമി, വിജയദശമി ആഘോഷങ്ങളുമായി ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുമെങ്കിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യു.പി.ഐ, എ.ടി.എം സേവനങ്ങൾ ലഭ്യമായിരിക്കും. എങ്കിലും, ചെക്ക് ക്ലിയറിങ്ങിനും ബാങ്ക് ശാഖ സന്ദർശനങ്ങൾക്കും ആവശ്യമായ കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story