Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള ബാങ്കിൽ 22 ഇനം വായ്പകൾ
text_fieldsbookmark_border
തിരുവനന്തപുരം: കേരള ബാങ്ക് 22 ഇനം വായ്പകളാണ് ജനങ്ങൾക്കായി മുന്നോട്ടുവെക്കുന്നതെന്ന് ചെയർമാൻ ഗോപി കോട്ടമുറിക്കൽ. കാർഷിക വായ്പകൾ മുതൽ ഭവന നിർമാണ വായ്പകൾ വരെ ഇതിൽ ഉൾപ്പെടും. നടപടികൾ ലഘൂകരിച്ച് വായ്പകൾ സാധാരണക്കാരിലെത്തിക്കാനാണ് കേരള ബാങ്കിെൻറ ശ്രമം. അമിത നിരക്കുകളോ ഒളിഞ്ഞിരിക്കുന്ന മറ്റ് ചാർജുകളോ കേരള ബാങ്കിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള ബാങ്കിെൻറ വായ്പകളെക്കുറിച്ച് മലയാളത്തിൽ പ്രസിദ്ധീകരിച്ച കൈപ്പുസ്തകത്തിെൻറ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബോർഡ് ഡയറക്ടർ പി. ഗഗാറിൻ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ബാങ്ക് സി.ഇ.ഒ പി.എസ്. രാജൻ, സി.ജി.എം കെ.സി. സഹദേവൻ, ബാങ്ക് ഡയറക്ടർ എം. സത്യപാലൻ, ജനറൽ മാനേജർമാരായ എസ്. കുമാർ, പി. ഗോപകുമാർ എന്നിവർ സംബന്ധിച്ചു.
Next Story

