നട്ടത് ചേന, കിളിർത്തത് 'അടയ്ക്ക'
text_fieldsഏരൂർ കൃഷിയിടത്തിൽ പൂത്ത അടയ്ക്കയെന്ന് തോന്നിക്കുന്ന ചേനപ്പൂവ്
അഞ്ചൽ: വയലിൽ നട്ട ചേന വലുതായപ്പോൾ തണ്ടിന്മേൽ ഇലയ്ക്ക് പകരം അടയ്ക്ക. ഏരൂർ തെക്കേവയൽ ജി.ആർ ഭവനിൽ ഗോപാലകൃഷ്ണനാണ് വയലിൽ നട്ട ചേനയിൽ നിന്ന് അടയ്ക്ക ലഭിച്ചത്.
ചേനക്ക് രണ്ട് തണ്ടുകളായിരുന്നു. ഒന്ന് സാധാരണ പോലെയും മറ്റേതിൽ ഇലകൾക്ക് പകരം അടയ്ക്ക പോലുള്ള കായ്കളുമാണ് കണ്ടത്.
പാകമായ ചേന കിളച്ചെടുത്തപ്പോഴാണ് രണ്ട് കിളിർപ്പും ഒരു ചേനയിൽ നിന്നുമാണുണ്ടായതെന്ന് മനസ്സിലായത്. ചേനയിൽ കിളിർത്തത് അടയ്ക്കയല്ലെന്നും പൂവിൽ കായ പിടിച്ചതാണെന്നും കാഴ്ചയിൽ അടയ്ക്കയാണെന്ന് തോന്നുമെന്നും ഇത് സാധാരണ ഉണ്ടാകാറുള്ളതാണെന്നും കൃഷി വകുപ്പ് അധികൃതർ പറഞ്ഞു.

