Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ചിയ സ്വീഡ്സ്’ ഇനി കടയിൽനിന്ന് വാങ്ങേണ്ട; വളർത്താൻ ചെറിയ ട്രേ മാത്രം മതി

text_fields
bookmark_border
‘ചിയ സ്വീഡ്സ്’ ഇനി കടയിൽനിന്ന് വാങ്ങേണ്ട; വളർത്താൻ ചെറിയ ട്രേ മാത്രം മതി
cancel

വിപണിയിൽ വൻ വില നൽകി ‘ചിയ സ്വീഡ്സ്’ വാങ്ങി മടുത്തോ‍? ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്തുന്ന ചിയ വിത്തുകൾ വളരെ കുറഞ്ഞ സ്ഥലത്തും ചെലവിലും ഇനി വീട്ടിൽ തന്നെ വളർത്തിയെടുക്കാം. ചിയ വിത്തുകൾക്ക് ആഴത്തിലുള്ള മണ്ണ് ആവശ്യമില്ല. അതിനാൽ ആഴം കുറഞ്ഞ ചട്ടിയിലോ പ്ലാസ്റ്റിക് ട്രേയിലോ മണ്ണെടുക്കാം. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ പാത്രത്തിൽ അടിയിൽ ഡ്രെയിനേജ് ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം. കമ്പോസ്റ്റ് ചേർത്ത കറുത്ത മണ്ണാണ് ഇതിന് ഏറ്റവും അനുയോജ്യം.

നടുമ്പോൾ ശ്രദ്ധിക്കേണ്ടത്?

പാകപ്പെടുത്തിയ മണ്ണിലേക്ക് വിത്തുകൾ വിതറിയ ശേഷം നേരിയ അളവിൽ മണ്ണുകൊണ്ടു മൂടാം. പിന്നീട് അൽപം വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. വെള്ളം ഒരിക്കലും കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ചെടിയുടെ വളർച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രകാശം അത്യാവശ്യമാണ്. ദിവസേന കുറഞ്ഞത് 4 മുതൽ 6 മണിക്കൂർ വരെ വെയിൽ ലഭിക്കുന്ന സ്ഥലത്ത് വേണം ചട്ടി വെക്കാൻ. മണ്ണിൽ ഈർപ്പം നിലനിർത്താൻ ദിവസവും വെള്ളം സ്പ്രേ ചെയ്യാം. 3-5 ദിവസത്തിനുള്ളിൽ തന്നെ ചെറിയ മുളകൾ വന്നുതുടങ്ങും. പിന്നീട് മണ്ണ് ഉണങ്ങുന്നതിന് അനുസരിച്ച് നനച്ചുകൊടുത്താൽ മതിയാകും.

വിളവെടുക്കുന്നത് എങ്ങനെ?

ചെടി നട്ട് 7-10 ദിവസത്തിനുള്ളിൽ ചെറിയ ഇലകൾ മുറിച്ച് സാലഡുകളിലും സ്മൂത്തികളിലും ഉപയോഗിക്കാം. ഇനി ചിയ വിത്തുകൾക്കാണെങ്കിൽ വിളവെടുപ്പ് വേരെ രീതിയിലാണ്. ചെടിക്ക് ഏകദേശം മൂന്ന് അടിയോളം ഉയരം വെക്കുന്ന പൂർണ്ണ വളർച്ചയെത്തുമ്പോൾ ചെറിയ പർപ്പിൾ പൂക്കൾ വിരിയും. അവ ഉണങ്ങിക്കഴിയുമ്പോൾ പുതിയ ചിയ വിത്തുകൾ എളുപ്പത്തിൽ ശേഖരിച്ചെടുക്കാം. രണ്ട് മുതൽ മൂന്ന് മാസം വരെയാണ് ഇതിനായി വേണ്ടിവരുന്ന സമയം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Grow Chia Seeds at Home Easily in Small Trays
Next Story