മത്സ്യക്കുളത്തിൽ വിളവെടുപ്പിനൊരുങ്ങി എട്ടാം ക്ലാസുകാരൻ
text_fieldsഅമൻ മത്സ്യക്കുളത്തിന് സമീപം
നടുവണ്ണൂർ: ലോക്ഡൗൺ കാലത്ത് കൗതുകത്തിന് ഉണ്ടാക്കിയ മത്സ്യക്കുളത്തിൽ നൂറു മേനി വിളവെടുപ്പിനൊരുങ്ങി എട്ടാം ക്ലാസുകാരൻ.
അരിക്കുളം കെ.പി.എം.എസ്.എം.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ അമൻ തമീമാണ് വീട്ടുപറമ്പിൽ മനോഹര കുളം നിർമിച്ച് കൃഷി നടത്തുന്നത്. അമൻ സ്വന്തമായി നിർമിച്ചതാണ് കുളം.
നാല് മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള കുളത്തിന് ഏകദേശം ഒരു മീറ്റർ ആഴം വരും.രണ്ടാഴ്ച സ്വന്തമായി പണിയെടുത്താണ് നിർമിച്ചത്.പിന്തുണയുമായി സുഹൃത്തുക്കളായ നജാദും ഹനൂനും എത്തി.200 ജി.എസ്.എം ടാർപോളിൻ ഷീറ്റ് വിരിച്ച് വെള്ളം നിറച്ചു കുളം റെഡിയാക്കി.
തിലോപ്പിയ മത്സ്യത്തിെൻറ അമ്പത് കുഞ്ഞുങ്ങളെയാണ് കൃഷി ചെയ്തത്. അടുത്ത മാസം ആദ്യത്തോടെ വിളവെടുപ്പ് നടത്താൻ ഒരുങ്ങുകയാണ്.
പൂർണ പിന്തുണയുമായി രക്ഷിതാക്കളായ എലങ്കമൽ കുന്നുമ്മൽ നൗഷാദും സുൽഫത്തുമുണ്ട്.

